പയ്യാവൂർ: ശ്രീകണ്ഠപുരം ഹൈസ്കൂളിലെ എസ്എസ്എൽസി ബാച്ച് സഹപാഠികളുടെ കൂട്ടായ്മയായ 'ഫ്രീഡം ഗ്രൂപ്പ്-81' ന്റെ അഞ്ചാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഗ്രൂപ്പ് അംഗങ്ങൾക്കായി പാചക മത്സരം സംഘടിപ്പിച്ചു. അടിച്ചിക്കാമലയിലെ പിലാനാനി വില്ലയിൽ നടന്ന മത്സരത്തിൽ പരമ്പരാഗത ഹിന്ദു, ക്രിസ്ത്യൻ വിഭവങ്ങളാണ് ഒരുക്കിയത്.
ലീലാവതി ഗംഗാധരന്റെ നേതൃത്വത്തിലുള്ള ടീം തയാറാക്കിയ പരിപ്പ് പ്രഥമൻ ഒന്നാം സ്ഥാനം നേടി. മോളി ഫിലിപ്പും ടീമംഗങ്ങളും ചേർന്നൊരുക്കിയ ബീഫ് ഫ്രൈ രണ്ടാം സ്ഥാനവും അൽഫോൻസ ഫ്രാൻസിസ് തയാറാക്കിയ മീൻകറി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പി.കെ. വിജയൻ, സോണി മാത്യു, വിജിനി കണ്ണൻ എന്നിവരായിരുന്നു വിധികർത്താക്കൾ. വിജയികൾക്കുള്ള സമ്മാനങ്ങൾ ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിനയും വാർഡ് കൗൺസിലർ സിന്ധുവും ചേർന്ന് വിതരണം ചെയ്തു. ചടങ്ങിൽ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ലളിതകുമാരി ആമുഖ പ്രഭാഷണം നടത്തി. എ. പ്രേമരാജൻ, ദാമോദരൻ, പി. ഉണ്ണികൃഷ്ണൻ, കെ.കെ. രവി എന്നിവർ പ്രസംഗിച്ചു.
ഗ്രൂപ്പ് ഭാരവാഹികളായ ബെന്നി ചാക്കോ, ടി.വി. രാമചന്ദ്രൻ, കെ. കുഞ്ഞപ്പ, കണ്ണൻ പരിപ്പായി, പി.കെ. പുരുഷോത്തമൻ, ശശികുമാർ, കെ.പി. ലക്ഷ്മണൻ, സി.വി. രാമകൃഷ്ണൻ, സി.എം. ഉണ്ണിക്കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.